దగ్గరకుపోయి
ലൂക്കോസ് 10:34
പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
പുറപ്പാട് 23:4
നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരികെ കൊണ്ടുപോകേണം.
പുറപ്പാട് 23:5
നിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിന്‍ കീഴെ കിടക്കുന്നതു കണ്ടാല്‍ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവന്നു സഹായം ചെയ്യേണം.
സദൃശ്യവാക്യങ്ങൾ 24:17
നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുതു; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുതു.
സദൃശ്യവാക്യങ്ങൾ 24:18
യഹോവ കണ്ടിട്ടു അവന്നു ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കല്‍നിന്നു മാറ്റിക്കളവാനും മതി.
സദൃശ്യവാക്യങ്ങൾ 25:21
ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.
സദൃശ്യവാക്യങ്ങൾ 25:22
അങ്ങനെ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.
മത്തായി 5:43-45
43
കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44
ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ;
45
സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
റോമർ 12:20
“നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുഎങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
1 തെസ്സലൊനീക്യർ 5:15
ആരും തിന്മകൂ പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ;
కట్టి
സങ്കീർത്തനങ്ങൾ 147:3
മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
യെശയ്യാവ് 1:5
ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
യെശയ്യാവ് 1:6
അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.
മർക്കോസ് 14:8
അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
యొక పూటకూళ్లవాని యింటికి
ലൂക്കോസ് 2:7
അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കും സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.
ആദിപുസ്തകം 42:27
വഴിയമ്പലത്തില്‍വെച്ചു അവരില്‍ ഒരുത്തന്‍ കഴുതെക്കു തീന്‍ കൊടുപ്പാന്‍ ചാകൂ അഴിച്ചപ്പോള്‍ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല്‍ ഇരിക്കുന്നതു കണ്ടു,
പുറപ്പാട് 4:24
എന്നാല്‍ വഴിയില്‍ സത്രത്തില്‍വെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാന്‍ ഭാവിച്ചു.