కొన్ని చాల మన్ను లేని రాతినేలను పడెను; అక్కడ మన్ను లోతుగా ఉండనందున అవి వెంటనే మొలిచెను
മർക്കോസ് 4:16
അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;
മർക്കോസ് 4:17
എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്‍ മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
യെഹെസ്കേൽ 11:19
അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും.
യെഹെസ്കേൽ 36:26
ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
ഹോശേയ 10:12
നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
ആമോസ് 6:12
കുതിര പാറമേല്‍ ഔടുമോ? അവിടെ കാളയെ പൂട്ടു ഉഴുമോ? എന്നാല്‍ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.
മത്തായി 13:5
ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
മത്തായി 13:6
സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.
മത്തായി 13:20
പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.
ലൂക്കോസ് 8:6
മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി.
ലൂക്കോസ് 8:13
പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു.