അങ്ങനെ ശമൂവേല്‍ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
19
ജനമെല്ലാം ശമൂവേലിനോടുഅടിയങ്ങള്‍ക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതില്‍ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
20
ശമൂവേല്‍ ജനത്തോടു പറഞ്ഞതുഭയപ്പെടായ്‍വിന്‍ ; നിങ്ങള്‍ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍ .
ആ പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ടു അവനോടുനീ എന്തിന്നു അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോടു അറിയിച്ചിരുന്നതുകൊണ്ടു അവന്‍ യഹോവയുടെ സന്നിധിയില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ അറിഞ്ഞു.
അവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിന്നു ഞാന്‍ അവന്നു അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.
കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.
നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടുഇവന്‍ ആര്‍? അവന്‍ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.