ആദിപുസ്തകം പുറപ്പാട് ലേവ്യപുസ്തകം സംഖ്യാപുസ്തകം ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമൂവേൽ 2 ശമൂവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹെമ്യാവു എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാപ്രസംഗി ഉത്തമഗീതം യെശയ്യാവ് യിരെമ്യാവു വിലാപങ്ങൾ യെഹെസ്കേൽ ദാനീയേൽ ഹോശേയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നാഹൂം ഹബക്കൂക്ക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ അപ്പൊസ്തലരുടെ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലൊസ്സ്യർ 1 തെസ്സലൊനീക്യർ 2 തെസ്സലൊനീക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തൊസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദാ വെളിപ്പാട്
తెలియలేదా
മർക്കോസ് 7:17
അവന് പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര് ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
മർക്കോസ് 7:18
അവന് അവരോടുഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
മത്തായി 13:51
ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.
മത്തായി 13:52
അവന് അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
മത്തായി 15:15-17
15
പത്രൊസ് അവനോടുആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
16
അതിന്നു അവന് പറഞ്ഞതു“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?
17
വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?
മത്തായി 16:8
അതു അറിഞ്ഞിട്ടു യേശു പറഞ്ഞതുഅല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല് തമ്മില്‍ തമ്മില്‍ പറയുന്നതു എന്തു?
മത്തായി 16:9
ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും
ലൂക്കോസ് 24:25
അവന് അവരോടുഅയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര് പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
1 കൊരിന്ത്യർ 3:1
എന്നാല്‍ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളു.
1 കൊരിന്ത്യർ 3:2
ഭക്ഷണമല്ല, പാല് അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നതു; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.
എബ്രായർ 5:11-14
11
ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങള്‍ കേള്പ്പാന് മാന്ദ്യമുള്ളവരായി തീര്‍ന്നതുകൊണ്ടു തെളിയിച്ചുതരുവാന് വിഷമം.
12
കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര് ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാന് ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
13
പാല് കുടിക്കുന്നവന് എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന് ശിശുവല്ലോ.
14
കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന് തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളു.
വെളിപ്പാട് 3:19
എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.