പിന്നെ വലിയോരു പുരുഷാരവും ഔരോ പട്ടണത്തില്‍നിന്നു അവന്റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞതുവിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു.
5
വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.
6
മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി.
7
മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു.
8
മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടുകേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു.
അവന്‍ ഗന്നേസരെത്ത് തടാകത്തിന്റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍
2
രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവന്‍ കണ്ടു; അവയില്‍ നിന്നു മീന്‍ പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു.
3
ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.