ఆయన సహోదరులును తల్లియు వచ్చి వెలుపల నిలిచి ఆయనను పిలువనంపిరి
മത്തായി 12:46-48
46
അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.
47
ഒരുത്തന്‍ അവനോടുനിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തുനിലക്കുന്നു എന്നു പറഞ്ഞു.
48
അതു പറഞ്ഞവനോടു അവന്‍ “എന്റെ അമ്മ ആര്‍ എന്റെ സഹോദരന്മാര്‍ ആര്‍” എന്നു ചോദിച്ചു.
ലൂക്കോസ് 8:19-21
19
അവന്റെ അമ്മയും സഹോദരന്മാരും
20
അവന്റെ അടുക്കല്‍ വന്നു, പുരുഷാരം നിമിത്തം അവനോടു അടുപ്പാന്‍ കഴിഞ്ഞില്ല. നിന്റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന്‍ ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര്‍ അവനോടു അറിയിച്ചു.
21
അവരോടു അവന്‍ എന്റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു.