ఆలాగుండకూడదు
യോഹന്നാൻ 18:36
എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.
റോമർ 12:2
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ .
ఎవడైనను
മർക്കോസ് 9:35
അവന്‍ ഇരുന്നു പന്തിരുവരെയും വിളിച്ചുഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
മത്തായി 20:26
നിങ്ങളില്‍ അങ്ങനെ അരുതുനിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.
മത്തായി 20:27
നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസന്‍ ആകേണം.
മത്തായി 23:8-12
8
നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുതു. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു;
9
നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ.
10
നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍ , ക്രിസ്തു തന്നെ.
11
നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.
12
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.
ലൂക്കോസ് 9:48
ഈ ശിശുവിനെ എന്റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്നു അവരോടു പറഞ്ഞു.
ലൂക്കോസ് 14:11
തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
ലൂക്കോസ് 18:14
അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
യോഹന്നാൻ 13:13-18
13
നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ടു നിങ്ങള്‍ പറയുന്നതു ശരി.
14
കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു.
15
ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.
16
ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല.
17
ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍.
18
നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്റെ അപ്പം തിന്നുന്നവന്‍ എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.
1 കൊരിന്ത്യർ 9:19-23
19
ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികംപേരെ നേടേണ്ടതിന്നു ഞാന്‍ എന്നെത്തന്നേ എല്ലാവര്‍ക്കും ദാസനാക്കി.
20
യെഹൂദന്മാരെ നേടേണ്ടതിന്നു ഞാന്‍ യെഹൂദന്മാര്‍ക്കും യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കും ന്യാപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.
21
ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിന്നു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യയപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കും ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
22
ബലഹീനന്മാരെ നേടേണ്ടതിന്നു ഞാന്‍ ബലഹീനര്‍ക്കും ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.
23
സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിന്നു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.
ഗലാത്യർ 5:13
സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .
1 പത്രോസ് 5:5
അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കും കീഴടങ്ങുവിന്‍ . എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍ ദൈവം നിഗളികളോടു എതിര്‍ത്തുനിലക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നലകുന്നു;
1 പത്രോസ് 5:6
അതുകൊണ്ടു അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിന്‍ .