బాప్తిస్మమిచ్చుచు
മത്തായി 3:1
ആ കാലത്തു യോഹന്നാന്‍ സ്നാപകന്‍ വന്നു, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു
മത്തായി 3:2
സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.
മത്തായി 3:6
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.
മത്തായി 3:11
ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
ലൂക്കോസ് 3:2
ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
ലൂക്കോസ് 3:3
അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
യോഹന്നാൻ 3:23
യോഹന്നാനും ശലേമിന്നു അരികത്തു ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:37
യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ ഒക്കെയും ഉണ്ടായ വര്‍ത്തമാനം,
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:24
അവന്റെ വരവിന്നു മുമ്പെ യോഹന്നാന്‍ യിസ്രായേല്‍ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:25
യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:3
എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവന്‍ അവരോടു ചോദിച്ചതിന്നുയോഹന്നാന്റെ സ്നാനം എന്നു അവര്‍ പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 19:4
അതിന്നു പൌലൊസ്യോഹന്നാന്‍ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
పాపక్షమాపణ
അപ്പൊസ്തലരുടെ പ്രവൃത്തികൾ 22:16
ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്‍ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.