ప్రవేశించిరి
മത്തായി 8:14
യേശു പത്രോസിന്റെ വീട്ടില്‍ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
മത്തായി 8:15
അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു.
ലൂക്കോസ് 4:38
അവന്‍ പള്ളിയില്‍നിന്നു ഇറങ്ങി ശിമോന്റെ വീട്ടില്‍ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
ലൂക്കോസ് 4:39
അവന്‍ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവള്‍ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
ലൂക്കോസ് 9:58
യേശു അവനോടുകുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു.