അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു.
പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന്നു അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകലപാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയില്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണു കിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.
നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
അങ്ങനെ അവന്‍ ചൂരച്ചെടിയുടെ തണലില്‍ കിടന്നുറങ്ങുമ്പോള്‍ പെട്ടെന്നു ഒരു ദൂതന്‍ അവനെ തട്ടി അവനോടുഎഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
6
അവന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കനലിന്മേല്‍ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കല്‍ ഇരിക്കുന്നതു കണ്ടു; അവന്‍ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
7
യഹോവയുടെ ദൂതന്‍ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടിഎഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.