യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
യേശു അവനോടു“സല്‍ഗുണപൂര്‍ണ്ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും;” പിന്നെ വന്നു “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
പിന്നെ അവന്‍ കടന്നു പോകുമ്പോള്‍ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.
నేను మిమ్మును (మనుష్యులను పట్టుజాలరులనుగా చేతునని)
യെഹെസ്കേൽ 47:9
എന്നാല്‍ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടു സകലവും ജീവിക്കും.
അതിന്റെ കരയില്‍ ഏന്‍ -ഗതി മുതല്‍ ഏന്‍ -എഗ്ളയീംവരെ മീന്‍ പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടുഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.