അങ്ങനെ അവര്‍ യേശുവിനോടുഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞതു“എന്നാല്‍ ഞാന്‍ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”
ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
3
ഞാന്‍ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.
4
തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിന്നു യഹോവയായ കര്‍ത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന്നു അവന്‍ എന്റെ ചെവി ഉണര്‍ത്തുന്നു
5
യഹോവയായ കര്‍ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്‍ തിരിഞ്ഞതുമില്ല.
6
അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
7
യഹോവയായ കര്‍ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന്‍ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.
8
എന്നെ നീതീകരിക്കുന്നവന്‍ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവന്‍ ആര്‍? നമുക്കു തമ്മില്‍ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആര്‍? അവന്‍ ഇങ്ങുവരട്ടെ.
9
ഇതാ, യഹോവയായ കര്‍ത്താവു എന്നെ തുണെക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്‍? അവരെല്ലാവരും വസ്ത്രം പോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.
ഒരു മനുഷ്യന്‍ എടുത്തു തന്റെ തോട്ടത്തില്‍ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളില്‍ വസിച്ചു.
അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടുനീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.