మాలో ఏడుగురు సహోదరులుండిరి; మొదటివాడు పెండ్లిచేసికొని చనిపోయెను; అతనికి సంతానము లేనందున అతని సహోదరుడు అతని భార్యను తీసికొనెను.
മർക്കോസ് 12:19-23
19
ഗുരോ, ഒരുത്തന്റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ ആ ഭാര്യയെ അവന്റെ സഹോദരന്‍ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20
എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21
രണ്ടാമത്തവന്‍ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
22
ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്‍ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു.
23
പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.