ആ കാലത്തു യോഹന്നാന്‍ സ്നാപകന്‍ വന്നു, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു
2
സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.
3
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
4
യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.
5
അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോര്‍ദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കല്‍ ചെന്നു
6
തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍ നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.
അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതില്‍കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു.
ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.
9
എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
10
അതിന്നു അവന്‍ രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
11
ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നുഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
12
നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു.
13
പടജ്ജനവും അവനോടുഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു.
യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍ നിന്നോ?” അവര്‍ തമ്മില്‍ ആലോചിച്ചുസ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ നമ്മോടു ചോദിക്കും;
എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.
36
എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;
യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍നിങ്ങള്‍ എന്നെ ആര്‍ എന്നു നിരൂപിക്കുന്നു? ഞാന്‍ മശീഹയല്ല; അവന്‍ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
26
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.
27
യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല്‍ അവേക്കു നിവൃത്തിവരുത്തി.
28
മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു.
29
അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്നു ഇറക്കി ഒരു കല്ലറയില്‍ വെച്ചു.
ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന്‍ പരീശന്റെ വീട്ടില്‍ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെണ്‍കല്‍ഭരണി പരിമളതൈലം കൊണ്ടുവന്നു,
38
പുറകില്‍ അവന്റെ കാല്‍ക്കല്‍ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്‍കൊണ്ടു അവന്റെ കാല്‍ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല്‍ ചുംബിച്ചു തൈലം പൂശി.
39
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടുഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു
40
ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നുഗുരോ, പറഞ്ഞാലും എന്നു അവന്‍ പറഞ്ഞു.
41
കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
42
വീട്ടുവാന്‍ അവര്‍ക്കും വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളെച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും?
43
അധികം ഇളെചചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന്‍ പറഞ്ഞു. അവന്‍ അവനോടുനീ വിധിച്ചതു ശരി എന്നു പറഞ്ഞു. സ്ത്രിയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതുഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്റെ വീട്ടില്‍ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ടു എന്റെ കാല്‍ നനെച്ചു തലമുടികൊണ്ടു തുടെച്ചു.
44
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്റെ കാല്‍ ചുംബിച്ചു.
45
നീ എന്റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാല്‍ പൂശി.
46
ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള്‍ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു.
47
പിന്നെ അവന്‍ അവളോടുനിന്റെ പാപങ്ങള്‍ മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു.
48
അവനോടു കൂടെ പന്തിയില്‍ ഇരുന്നവര്‍പാപമോചനവും കൊടുക്കുന്ന ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി.
49
അവനോ സ്ത്രീയോടുനിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാല്‍ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കല്‍നിന്നു ഒരു മഹാകോപം വന്നു.
തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.
7
പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
8
മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.