എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ ഇത്ര മന:പൂര്‍വ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കല്‍നിന്നല്ലോ വരുന്നതു; നിന്റെ കയ്യില്‍നിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളു.
15
ഞങ്ങള്‍ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയില്‍ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴല്‍ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.
16
ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാന്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യില്‍നിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു.
ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന്‍ സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന്‍ കല്പിച്ചിരിക്കുന്നു.
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സിനെ ഉണര്‍ത്തീട്ടു അവന്‍ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാല്‍
യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.