అందు కాయనఅనుగ్రహము నొందినవారు తప్ప మరి ఎవరును ఈ మాటను అంగీకరింపనేరరు
1 കൊരിന്ത്യർ 7:2
എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഔരോരുത്തന്നു സ്വന്തഭാര്‍യ്യയും ഔരോരുത്തിക്കു സ്വന്തഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.
1 കൊരിന്ത്യർ 7:7
സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
1 കൊരിന്ത്യർ 7:9
ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നതു നല്ലതു.
1 കൊരിന്ത്യർ 7:17
എന്നാല്‍ ഔരോരുത്തന്നു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഔരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
1 കൊരിന്ത്യർ 7:35
ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായ്‍വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.