గనుక మీరు భయపడకుడి; మీరనేకమైన పిచ్చుకలకంటె శ్రేష్ఠులు.
മത്തായി 6:26
ആകാശത്തിലെ പറവകളെ നോക്കുവിന്‍ ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?
മത്തായി 12:11
അവന്‍ അവരോടു“നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
മത്തായി 12:12
എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍ . ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു
സങ്കീർത്തനങ്ങൾ 8:5
നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
ലൂക്കോസ് 12:24
കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍!
1 കൊരിന്ത്യർ 9:9
“മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളെക്കു വേണ്ടിയോ ചിന്തിക്കുന്നതു?
1 കൊരിന്ത്യർ 9:10
അല്ല, കേവലം നമുക്കു വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കു വേണ്ടി എഴുതിയിരിക്കുന്നതത്രെ.