మోషే అహరోనులు సీనాయి అరణ్యములో ఇశ్రాయేలీయుల సంఖ్యను చేసి నప్పుడు లెక్కింపబడినవారిలో ఒక్కడైనను వీరిలో ఉండ లేదు.
സംഖ്യാപുസ്തകം 1:1-2
1
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമനക്കുടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
2
നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
ആവർത്തനം 2:14
നാം കാദേശ് ബര്‍ന്നേയയില്‍ നിന്നു പുറപ്പെട്ടതുമുതല്‍ സേരെദ് തോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിന്നിടയില്‍ യോദ്ധാക്കളായിരുന്ന തലമുറ ഒക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തില്‍നിന്നു മുടിഞ്ഞുപോയി.
ആവർത്തനം 2:15
അവര്‍ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തില്‍നിന്നു നശിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ക്കും വിരോധമായിരുന്നു.
ആവർത്തനം 4:3
ബാല്‍-പെയോരിന്റെ സംഗതിയില്‍ യഹോവ ചെയ്തതു നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുബാല്‍-പെയോരിനെ പിന്തുടര്‍ന്നവരെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയില്‍നിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.
ആവർത്തനം 4:4
എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്ന നിങ്ങള്‍ ഒക്കെയും ഇന്നു ജീവനോടിരിക്കുന്നു.
1 കൊരിന്ത്യർ 10:5
എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.