16
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.
17
ഗേര്‍ശോമിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുലിബ്നി, ശിമെയി.
18
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
19
മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി.
20
ലേവ്യരുടെ പിതൃഭവനങ്ങളിന്‍ പ്രകാരം അവരുടെ കുലങ്ങള്‍ ഇവ തന്നേ. ഗേര്‍ശോമിന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ യഹത്ത്; അവന്റെ മകന്‍ സിമ്മാ;
21
അവന്റെ മകന്‍ യോവാഹ്; അവന്റെ മകന്‍ ഇദ്ദോ; അവന്റെ മകന്‍ സേരഹ്; അവന്റെ മകന്‍ യെയഥ്രായി.
22
കെഹാത്തിന്റെ പുത്രന്മാര്‍അവന്റെ മകന്‍ അമ്മീനാദാബ്; അവന്റെ മകന്‍ കോരഹ്; അവന്റെ മകന്‍ അസ്സീര്‍;
23
അവന്റെ മകന്‍ എല്‍ക്കാനാ; അവന്റെ മകന്‍ എബ്യാസാഫ്; അവന്റെ മകന്‍ അസ്സീര്‍;
24
അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ ഊരീയേല്‍; അവന്റെ മകന്‍ ഉസ്സീയാവു; അവന്റെ മകന്‍ ശൌല്‍.
25
എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ അമാസായി; അവന്റെ മകന്‍ അഹിമോത്ത്.
26
എല്‍ക്കാനയുടെ പുത്രന്മാര്‍അവന്റെ മകന്‍ സോഫായി; അവന്റെ മകന്‍ നഹത്ത്;
27
അവന്റെ മകന്‍ എലീയാബ്; അവന്റെ മകന്‍ യെരോഹാം; അവന്റെ മകന്‍ എല്‍ക്കാനാ;
28
ശമൂവേലിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോവേല്‍, രണ്ടാമന്‍ അബീയാവു.
29
മെരാരിയുടെ പുത്രന്മാര്‍മഹ്ളി; അവന്റെ മകന്‍ ലിബ്നി; അവന്റെ മകന്‍ ശിമെയി; അവന്റെ മകന്‍ ഉസ്സാ;
30
അവന്റെ മകന്‍ ശിമെയാ; അവന്റെ മകന്‍ ഹഗ്ഗീയാവു; അവന്റെ മകന്‍ അസായാവു.