ఫీనెహాసు
പുറപ്പാട് 6:25
അഹരോന്റെ മകനായ എലെയാസാര്‍ ഫൂതീയേലിന്റെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.
യോശുവ 22:30
രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവന്മാരായവരും കേട്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി.
യോശുവ 22:31
പുരോഹിതനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടുംനിങ്ങള്‍ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങള്‍ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങള്‍ യിസ്രായേല്‍മക്കളെ യഹോവയുടെ കയ്യില്‍നിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ന്യായാധിപന്മാർ 20:28
അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.
a javelin
1 ശമൂവേൽ 18:10
പിറ്റെന്നാള്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ദുരാത്മാവു ശൌലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു.
1 ശമൂവേൽ 18:11
ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ടു ശൌല്‍ കുന്തം ചാടി; എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പില്‍നിന്നു മാറിക്കളഞ്ഞു.
1 ശമൂവേൽ 19:9
യഹോവയുടെ പക്കല്‍നിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേല്‍ വന്നു; അവന്‍ കയ്യില്‍ കുന്തവും പിടിച്ചു തന്റെ അരമനയില്‍ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.