మళ్లించెను
യോശുവ 7:25
നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
യോശുവ 7:26
അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
2 ശമൂവേൽ 21:14
ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ ദേശത്തു സേലയില്‍ അവന്റെ അപ്പനായ കീശിന്റെ കല്ലറയില്‍ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ത്ഥനയെ കേട്ടരുളി.
സങ്കീർത്തനങ്ങൾ 106:23
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
യോഹന്നാൻ 3:36
പുത്രനില്‍ വിശ്വസിക്കുന്നവന്നു നിത്യജീവന്‍ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ള.
for my sake
2 കൊരിന്ത്യർ 11:2
ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിര്‍മ്മലകന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
that I
പുറപ്പാട് 22:5
ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലില്‍ മേയുകയാകട്ടെ ചെയ്താല്‍ അവന്‍ തന്റെ വയലിലുള്ളതില്‍ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതില്‍ ഉത്തമമായതും പകരം കൊടുക്കേണം.
പുറപ്പാട് 34:14
അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നേ.
ആവർത്തനം 4:24
നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷണതയുള്ള ദൈവം തന്നേ.
ആവർത്തനം 29:20
ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങള്‍ക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.
ആവർത്തനം 32:16
അവര്‍ അന്യദൈവങ്ങളാല്‍ അവനെ ക്രുദ്ധിപ്പിച്ചു, മ്ളേച്ഛതകളാല്‍ അവനെ കോപിപ്പിച്ചു.
ആവർത്തനം 32:21
ദൈവമല്ലാത്തതിനെക്കൊണ്ടു എനിക്കു എരിവുവരുത്തി, മിത്ഥ്യാമൂര്‍ത്തികളാല്‍ എന്നെ മുഷിപ്പിച്ചു ഞാനും ജനമല്ലാത്തവരെക്കൊണ്ടു അവര്‍ക്കും എരിവുവരുത്തും; മൂഢജാതിയെക്കൊണ്ടു അവരെ മുഷിപ്പിക്കും
യോശുവ 24:19
യോശുവ ജനത്തോടു പറഞ്ഞതുനിങ്ങള്‍ക്കു യഹോവയെ സേവിപ്പാന്‍ കഴിയുന്നതല്ല; അവന്‍ പരിശുദ്ധദൈവം; അവന്‍ തീക്ഷണതയുള്ള ദൈവം; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
1 രാജാക്കന്മാർ 14:22
യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത പാപങ്ങള്‍കൊണ്ടു അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ ക്രുദ്ധിപ്പിച്ചു.
സങ്കീർത്തനങ്ങൾ 78:58
അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
യെഹെസ്കേൽ 16:38
വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്റെയും ജാരശങ്കയുടെയും രക്തം നിന്റെ മേല്‍ ചൊരിയും
നാഹൂം 1:2
ദൈവം തീക്ഷണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
സെഫന്യാവ് 1:18
യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.
സെഫന്യാവ് 3:8
അതുകൊണ്ടു ഞാന്‍ സാക്ഷിയായി എഴുന്നേലക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിന്‍ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേര്‍ക്കുംവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാന്‍ നിര്‍ണ്ണയിച്ചിരിക്കുന്നു; സര്‍വ്വഭൂമിയും എന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും.
1 കൊരിന്ത്യർ 10:22
അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?