చొప్పున
സംഖ്യാപുസ്തകം 24:5
യാക്കോബേ, നിന്റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്റെ നിവാസങ്ങള്‍ എത്ര മനോഹരം!
സംഖ്യാപുസ്തകം 2:2-34
2
യിസ്രായേല്‍ മക്കളില്‍ ഔരോരുത്തന്‍ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.
3
യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കള്‍ക്കു അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.
4
അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേര്‍.
5
അവന്റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കള്‍ക്കു സൂവാരിന്റെ മകന്‍ നെഥനയേല്‍ പ്രഭു ആയിരിക്കേണം.
6
അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേര്‍.
7
പിന്നെ സെബൂലൂന്‍ ഗോത്രം; സെബൂലൂന്റെ മക്കള്‍ക്കു ഹേലോന്റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.
8
അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേര്‍.
9
യെഹൂദാപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തി നാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.
10
രൂബേന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കള്‍ക്കു ശെദേയൂരിന്റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.
11
അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.
12
അവന്റെ അരികെ ശിമെയോന്‍ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേല്‍ പ്രഭു ആയിരിക്കേണം.
13
അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേര്‍.
14
പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
15
അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
16
രൂബേന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.
17
പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവില്‍ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
18
എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കള്‍ക്കു അമ്മീഹൂദിന്റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.
19
അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
20
അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്റെ മകന്‍ ഗമലീയേല്‍ പ്രഭു ആയിരിക്കേണം.
21
അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേര്‍.
22
പിന്നെ ബെന്യാമീന്‍ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.
23
അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേര്‍.
24
എഫ്രയീംപാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.
25
ദാന്‍ പാളയത്തിന്റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കള്‍ക്കു അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.
26
അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേര്‍.
27
അവന്റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കള്‍ക്കു ഒക്രാന്റെ മകന്‍ പഗീയേല്‍ പ്രഭു ആയിരിക്കേണം.
28
അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.
29
പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്കു ഏനാന്റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.
30
അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേര്‍.
31
ദാന്‍ പാളയത്തിലെ ഗണങ്ങളില്‍ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവില്‍ പുറപ്പെടേണം.
32
യിസ്രായേല്‍മക്കളില്‍ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നേ. പാളയങ്ങളില്‍ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേര്‍ ആയിരുന്നു.
33
എന്നാല്‍ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ കൂട്ടത്തില്‍ ലേവ്യരെ എണ്ണിയില്ല.
34
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേല്‍മക്കള്‍ ചെയ്തു; അങ്ങനെ തന്നേ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവര്‍ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.
സംഖ്യാപുസ്തകം 23:9
ശിലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളില്‍നിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുംന്നോരു ജനം; ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതുമില്ല.
സംഖ്യാപുസ്തകം 23:10
യാക്കോബിന്റെ ധൂളിയെ ആര്‍ക്കും എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആര്‍ക്കും ഗണിക്കാം? ഭക്തന്മാര്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
ഉത്തമഗീതം 6:4
എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
ഉത്തമഗീതം 6:10
അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
ఆత్మ
സംഖ്യാപുസ്തകം 11:25-29
25
എന്നാറെ യഹോവ ഒരു മേഘത്തില്‍ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവില്‍ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്‍ക്കും കൊടുത്തു; ആത്മാവു അവരുടെ മേല്‍ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
26
എന്നാല്‍ ആ പുരഷന്മാരില്‍ രണ്ടു പേര്‍ പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്‍. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.
27
അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കല്‍ ഔടിച്ചെന്നുഎല്‍ദാദും മേദാദും പാളയത്തില്‍വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.
28
എന്നാറെ നൂന്റെ മകനായി ബാല്യംമുതല്‍ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവഎന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
29
മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 10:10
അവര്‍ അവിടെ ഗിരിയിങ്കല്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍ വന്നു; അവന്‍ അവരുടെ ഇടയില്‍ പ്രവചിച്ചു.
1 ശമൂവേൽ 19:20
ശൌല്‍ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേല്‍ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെ മേലും വന്നു, അവരും പ്രവചിച്ചു.
1 ശമൂവേൽ 19:23
അങ്ങനെ അവന്‍ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവന്‍ രാമയിലെ നയ്യോത്തില്‍ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
2 ദിനവൃത്താന്തം 15:1
അനന്തരം ഔദേദിന്റെ മകനായ അസര്‍യ്യാവിന്റെമേല്‍ ദൈവത്തിന്റെ ആത്മാവു വന്നു.
മത്തായി 7:22
കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.
മത്തായി 10:4
തദ്ദായി, ശിമോന്‍ , യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
മത്തായി 10:8
രോഗികളെ സൌഖ്യമാക്കുവിന്‍ ; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍ ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍ ; ഭൂതങ്ങളെ പുറത്താക്കുവിന്‍ ; സൌജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിന്‍ .
ലൂക്കോസ് 10:20
ആ നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞതുപിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
യോഹന്നാൻ 11:49-51
49
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഔര്‍ക്കുംന്നതുമില്ല എന്നു പറഞ്ഞു.
50
അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
51
ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.