ఎదోమును శేయీరును ఇశ్రాయేలుకు శత్రువులు వారు స్వాధీనపరచబడుదురు ఇశ్రాయేలు పరాక్రమమొందును.
ആദിപുസ്തകം 27:29
വംശങ്ങള്‍ നിന്നെ സേവിക്കട്ടെ; ജാതികള്‍ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാര്‍ക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാര്‍ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ; നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപ്പെട്ടവന്‍ .
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
9
ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?
10
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
11
വൈരിയുടെനേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
12
ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)