యెహోవా ఒకమాట బిలాము నోట ఉంచినీవు బాలాకునొద్దకు తిరిగి వెళ్లి యిట్లు చెప్పుమనెను.
സംഖ്യാപുസ്തകം 23:16
യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേല്‍ ഒരു വചനം കൊടുത്തുബാലാക്കിന്റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 22:35
യഹോവയുടെ ദൂതന്‍ ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
ആവർത്തനം 18:18
നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
സദൃശ്യവാക്യങ്ങൾ 16:1
ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു.
സദൃശ്യവാക്യങ്ങൾ 16:9
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
യെശയ്യാവ് 51:16
ഞാന്‍ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാനം ഇടുകയും സീയോനോടുനീ എന്റെ ജനം എന്നു പറകയും ചെയ്യേണ്ടതിന്നു ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ ആക്കി എന്റെ കയ്യുടെ നിഴലില്‍ നിന്നെ മറെച്ചിരിക്കുന്നു
യെശയ്യാവ് 59:21
ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
യിരെമ്യാവു 1:9
നീ അവരെ ഭയപ്പെടരുതു; നിന്നെ വിടുവിക്കേണ്ടതിന്നു ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു.
ലൂക്കോസ് 12:12
പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും.
യോഹന്നാൻ 11:51
ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.