అతడు వారితోయీ రాత్రి ఇక్కడనే ఉండుడి; యెహోవా నాకు సెలవిచ్చిన మాటలను నేను తిరిగి వచ్చి మీతో చెప్పెదననెను. అప్పుడు మోయాబు అధికారులు బిలాము నొద్ద బసచేసిరి.
സംഖ്യാപുസ്തകം 22:19
ആകയാല്‍ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍ എന്നു ഉത്തരം പറഞ്ഞു.
സംഖ്യാപുസ്തകം 22:20
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
സംഖ്യാപുസ്തകം 12:6
പിന്നെ അവന്‍ അരുളിച്ചെയ്തതുഎന്റെ വചനങ്ങളെ കേള്‍പ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടെങ്കില്‍ യഹോവയായ ഞാന്‍ അവന്നു ദര്‍ശനത്തില്‍ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ അവനോടു അരുളിച്ചെയ്കയും ചെയ്യും.
സംഖ്യാപുസ്തകം 23:12
അതിന്നു അവന്‍ യഹോവ എന്റെ നാവിന്മേല്‍ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
യിരെമ്യാവു 12:2
അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരെക്കു കെട്ടി.
യെഹെസ്കേൽ 33:31
സംഘം കൂടിവരുന്നതുപോലെ അവര്‍ നിന്റെ അടുക്കല്‍വന്നു എന്റെ ജനമായിട്ടു നിന്റെ മുമ്പില്‍ ഇരുന്നു നിന്റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാല്‍ അവര്‍ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.