this evil
സംഖ്യാപുസ്തകം 16:14
അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.
ആവർത്തനം 8:15
അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
നെഹെമ്യാവു 9:21
ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ പുലര്‍ത്തിഅവര്‍ക്കും ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാല്‍ വീങ്ങിയതുമില്ല.
യിരെമ്യാവു 2:2
നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്‍, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഔര്‍ക്കുംന്നു.
യിരെമ്യാവു 2:6
ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരള്‍ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആള്‍പാര്‍പ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയില്‍കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ എന്നു അവര്‍ ചോദിച്ചില്ല.
യെഹെസ്കേൽ 20:36
മിസ്രയീംദേശത്തിന്റെ മരുഭൂമിയില്‍വെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.