യിസ്രായേല്‍ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
15
പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചുഎന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതല്‍ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,
16
എന്നെ സകലദോഷങ്ങളില്‍നിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ നിലനിലക്കുമാറാകട്ടെ; അവര്‍ ഭൂമിയില്‍ കൂട്ടമായി വര്‍ദ്ധിക്കട്ടെ എന്നു പറഞ്ഞു.
17
അപ്പന്‍ വലങ്കൈ എഫ്രയീമിന്റെ തലയില്‍വെച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ മാറ്റിവെപ്പാന്‍ പിടിച്ചു.
18
യോസേഫ് അപ്പനോടുഅങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍ ; ഇവന്റെ തലയില്‍ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
19
എന്നാല്‍ അവന്റെ അപ്പന്‍ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ദ്ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
20
അങ്ങനെ അവന്‍ അന്നു അവരെ അനുഗ്രഹിച്ചുദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍ നിന്റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
അവന്റെ കടിഞ്ഞൂല്‍കൂറ്റന്‍ അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റെ കൊമ്പുകള്‍; അവയാല്‍ അവന്‍ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഔടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -