അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍ ഒന്നും കുഞ്ഞാടൊന്നിന്നു കാല്‍ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.