నిశ్చయముగా
സംഖ്യാപുസ്തകം 23:19
വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
చెడ్డదగు
സംഖ്യാപുസ്തകം 14:27-29
27
ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
28
അവരോടു പറവിന്‍ ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
29
ഈ മരുഭൂമിയില്‍ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍ മേലോട്ടു എണ്ണപ്പെട്ടവരായി
സംഖ്യാപുസ്തകം 26:65
അവര്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന്‍ കാലേബും നൂന്റെ മകന്‍ യോശുവയും ഒഴികെ അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
1 കൊരിന്ത്യർ 10:5
എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
1 കൊരിന്ത്യർ 10:11
ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
എബ്രായർ 3:19
ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കും പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്നു നാം കാണുന്നു.