గాదు పుత్రుల వంశావళి. తమ తమ వంశములలో తమ తమ పితరుల కుటుంబములలో ఇరువది యేండ్లు మొదలుకొని పైప్రాయము కలిగి సేనగా వెళ్లువారందరి సంఖ్యను తెలియచెప్పగా
സംഖ്യാപുസ്തകം 2:14
പിന്നെ ഗാദ് ഗോത്രം; ഗാദിന്റെ മക്കള്‍ക്കു രെയൂവേലിന്റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.
സംഖ്യാപുസ്തകം 2:15
അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേര്‍.
സംഖ്യാപുസ്തകം 26:15-18
15
ഗാദിന്റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാല്‍സെഫോനില്‍നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്‍നിന്നു ശൂനീയകുടുംബം;
16
ഒസ്നിയില്‍നിന്നു ഒസ്നീയകുടുംബം; ഏരിയില്‍നിന്നു ഏര്‍യ്യകുടുംബം;
17
അരോദില്‍നിന്നു അരോദ്യകുടുംബം; അരേലിയില്‍നിന്നു അരേല്യകുടുംബം.
18
അവരില്‍ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.
ആദിപുസ്തകം 30:10
ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
ആദിപുസ്തകം 30:11
അപ്പോള്‍ ലേയാഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
ആദിപുസ്തകം 46:16
ഗാദിന്റെ പുത്രന്മാര്‍സിഫ്യോന്‍ , ഹഗ്ഗീ, ശൂനീ, എസ്ബോന്‍ , ഏരി, അരോദീ, അരേലീ.
ആദിപുസ്തകം 49:19
ഗാദോ കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.