ధ్వనియు
നാഹൂം 2:3
അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നിലക്കുന്നു; അവന്റെ സന്നാഹദിവസത്തില്‍ രഥങ്ങള്‍ ഉരുക്കലകുകളാല്‍ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഔങ്ങിയിരിക്കുന്നു.
നാഹൂം 2:4
രഥങ്ങള്‍ തെരുക്കളില്‍ ചടുചട ചാടുന്നു; വീഥികളില്‍ അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്‍പോലെ ഔടുന്നു.
ന്യായാധിപന്മാർ 5:22
അന്നു വല്ഗിതത്താല്‍, ശൂരവല്ഗിതത്താല്‍ കുതിരകൂളമ്പുകള്‍ ഘട്ടനം ചെയ്തു.
ഇയ്യോബ് 39:22-25
22
അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.
23
അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24
അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.
25
കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.
യെശയ്യാവ് 9:5
ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.
യിരെമ്യാവു 47:3
ഹോരോനയീമില്‍നിന്നുനാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു.