അവന്‍ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവു ലാഖീശില്‍ അശ്ശൂര്‍രാജാവിന്റെ അടുക്കല്‍ ആളയച്ചുഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടെച്ചു കൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവു യെഹൂദാരാജാവായ ഹിസ്കീയാവിന്നു മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്ത് പൊന്നും പിഴ കല്പിച്ചു.
15
ഹിസ്കീയാവു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.
16
ആ കാലത്തു യെഹൂദാരാജാവായ ഹിസ്കീയാവു യഹോവയുടെ മന്ദിരത്തിന്റെ വാതിലുകളിലും കട്ടളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തയച്ചു.
ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
2
അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍നിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കില്‍ വസിച്ച അരാം രാജാവായ ബെന്‍ -ഹദദിന്നു കൊടുത്തയച്ചു
3
എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മില്‍ സഖ്യതയുണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകംസിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ളേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളം കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്കു ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കല്‍ കൊണ്ടുപോകുന്നു.