అంతలో యెహోవా మత్స్యమునకు ఆజ్ఞ ఇయ్యగా అది యోనాను నేలమీద కక్కివేసెను.
യോനാ 1:17
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റില്‍ കിടന്നു.
ആദിപുസ്തകം 1:3
വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
ആദിപുസ്തകം 1:7
വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.
ആദിപുസ്തകം 1:9
ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
ആദിപുസ്തകം 1:11
ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
ആദിപുസ്തകം 1:14
പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;
സങ്കീർത്തനങ്ങൾ 33:9
അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
സങ്കീർത്തനങ്ങൾ 105:31
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
സങ്കീർത്തനങ്ങൾ 105:34
അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
യെശയ്യാവ് 50:2
ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാല്‍ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.
മത്തായി 8:8
അതിന്നു ശതാധിപന്‍ കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
മത്തായി 8:9
ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
മത്തായി 8:26
അവന്‍ അവരോടു“അല്പവിശ്വാസികളെ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.
മത്തായി 8:27
എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചുഇവന്‍ എങ്ങനെയുള്ളവന്‍ ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.