എന്നാല്‍ ഫെലിസ്ത്യര്‍ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തിനാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങള്‍ക്കു പറഞ്ഞുതരുവിന്‍ എന്നു ചോദിച്ചു.
അതിന്നു അവര്‍നിങ്ങള്‍ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടം വിട്ടയക്കുന്നു എങ്കില്‍ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോള്‍ നിങ്ങള്‍ക്കു സൌഖ്യം വരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങള്‍ക്കു അറിയാം എന്നു പറഞ്ഞു.
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
2
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്‍യ്യരില്‍ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍ മക്കള്‍ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു--
3
ദാവീദ് ഗിബെയോന്യരോടുഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരേണം; നിങ്ങള്‍ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാന്‍ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
4
ഗിബെയോന്യര്‍ അവനോടുശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലില്‍ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്നു അവന്‍ പറഞ്ഞു.
ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്റെ ദര്‍ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്‍
12
നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അതില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
13
ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയില്‍ ചെല്ലേണമോ?
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?