put off
ലേവ്യപുസ്തകം 16:23
പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
ലേവ്യപുസ്തകം 16:24
അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
യെഹെസ്കേൽ 44:19
അവര്‍ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തില്‍ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോള്‍ തങ്ങളുടെ വസ്ത്രത്താല്‍ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങള്‍ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളില്‍ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
without
ലേവ്യപുസ്തകം 4:12
അവന്‍ പാളയത്തിന്നു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.
ലേവ്യപുസ്തകം 4:21
പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.
ലേവ്യപുസ്തകം 14:40
പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.
ലേവ്യപുസ്തകം 14:41
പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.
ലേവ്യപുസ്തകം 16:27
വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.
എബ്രായർ 13:11-13
11
മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
12
അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.
13
ആകയാല്‍ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല്‍ ചെല്ലുക.