కీడైనను చేసెదనని
ലേവ്യപുസ്തകം 27:2-34
2
യിസ്രായേല്‍മക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്റെ മതിപ്പുപോലെ യഹോവേക്കുള്ളവന്‍ ആകേണം.
3
ഇരുപതു വയസ്സുമുതല്‍ അറുപതുവയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെല്‍ വെള്ളി ആയിരിക്കേണം.
4
പെണ്ണായിരുന്നാല്‍ നിന്റെ മതിപ്പു മുപ്പതു ശേക്കെല്‍ ആയിരിക്കേണം.
5
അഞ്ചു വയസ്സുമുതല്‍ ഇരുപതു വയസ്സുവരെ എങ്കില്‍ നിന്റെ മതിപു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
6
ഒരു മാസം മുതല്‍ അഞ്ചുവയസ്സുവരെയുള്ളതായാല്‍ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെല്‍ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെല്‍ വെള്ളിയും ആയിരിക്കേണം.
7
അറുപതു വയസ്സുമുതല്‍ മേലോട്ടെങ്കില്‍ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം.
8
അതു യഹോവേക്കു വഴിപാടു കഴിപ്പാന്‍ തക്ക മൃഗം ആകുന്നു എങ്കില്‍ ആ വകയില്‍ നിന്നു യഹോവേക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.
9
തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
10
അതു യഹോവേക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കില്‍ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിര്‍ത്തേണം.
11
അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതനായ നീ ആതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം.
12
അതിനെ വീണ്ടെടുക്കുന്ന എങ്കില്‍ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
13
ഒരുത്തന്‍ തന്റെ വീടു യഹോവേക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാല്‍ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം. പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
14
തന്റെ വീടു വിശുദ്ധീകരിച്ചാല്‍ അതു വീണ്ടുക്കുന്നെങ്കില്‍ അവന്‍ നിന്റെ മതിപ്പു വിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാല്‍ അതു അവന്നുള്ളതാകും.
15
ഒരുത്തന്‍ തന്റെ അവകാശനിലത്തില്‍ ഏതാനും യഹോവേക്കു വിശുദ്ധീകരിച്ചാല്‍ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെല്‍ വെള്ളി മതിക്കേണം.
16
യോബേല്‍ സംവത്സരംമുതല്‍ അവന്‍ തന്റെ നിലം വിശുദ്ധീകരിച്ചാല്‍ അതു നിന്റെ മതിപ്പു പോലെ ഇരിക്കേണം.
17
യോബേല്‍സംവത്സരത്തിന്റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേല്‍സംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്കു ഒത്തവണ്ണം പുരോഹിതന്‍ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പില്‍നിന്നു കുറെക്കേണം.
18
അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ.
19
ആ നിലം യൊബേല്‍ സംവത്സരത്തില്‍ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവേക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം.
20
തന്റെ അവകാശനിലങ്ങളില്‍ ഉള്‍പ്പെടാതെ സ്വായര്‍ജ്ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവേക്കു ശുദ്ധീകരിച്ചാല്‍
21
പുരോഹിതന്‍ യോബേല്‍ സംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവന്‍ അന്നു തന്നേ യഹോവേക്കു വിശുദ്ധമായി കൊടുക്കേണം.
22
ആ നിലം മുന്നുടമസ്ഥന്നു യോബേല്‍സംവത്സരത്തില്‍ തിരികെ ചേരേണം.
23
നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
24
അതു അശുദ്ധമൃഗമാകുന്നു എങ്കില്‍ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കില്‍ നിന്റെ മതിപ്പുവിലെക്കു അതിനെ വില്‍ക്കേണം.
25
എന്നാല്‍ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവേക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്‍ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതം ഒക്കെയും യഹോവേക്കു അതിവിശുദ്ധം ആകുന്നു.
26
മനുഷ്യവര്‍ഗ്ഗത്തില്‍നിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
27
നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവേക്കുള്ളതു ആകുന്നു; അതു യഹോവേക്കു വിശുദ്ധം.
28
ആരെങ്കിലും തന്റെ ദശാംശത്തില്‍ ഏതാനും വീണ്ടെടുക്കുന്നു എങ്കില്‍ അതിനോടു അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.
29
മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവേക്കു വിശുദ്ധമായിരിക്കേണം.
30
അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.
31
യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നേ.
യോശുവ 2:14
അവര്‍ അവളോടുഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാല്‍ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവന്‍ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു.
യോശുവ 9:15
യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
ന്യായാധിപന്മാർ 9:19
ഇങ്ങനെ നിങ്ങള്‍ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാര്‍ത്ഥതയും എന്നുവരികില്‍ നിങ്ങള്‍ അബീമേലെക്കില്‍ സന്തോഷിപ്പിന്‍ ; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.
ന്യായാധിപന്മാർ 11:31
ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.
ന്യായാധിപന്മാർ 21:7
ശേഷിച്ചിരിക്കുന്നവര്‍ക്കും നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തില്‍ സത്യംചെയ്തിരിക്കകൊണ്ടു അവര്‍ക്കും ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
ന്യായാധിപന്മാർ 21:18
എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കും ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്കും സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേല്‍മക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നു അവര്‍ പറഞ്ഞു.
1 ശമൂവേൽ 1:11
അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു വളരെ കരഞ്ഞു.
1 ശമൂവേൽ 14:24-28
24
സന്ധ്യെക്കു മുമ്പും ഞാന്‍ എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ശൌല്‍ പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല്‍ യിസ്രായേല്യര്‍ അന്നു വിഷമത്തിലായി; ജനത്തില്‍ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
25
ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേന്‍ ഉണ്ടായിരുന്നു.
26
ജനം കാട്ടില്‍ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
27
യോനാഥാനോ തന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്‍ക്കാതിരുന്നതിനാല്‍ വടിയുടെ അറ്റം നീട്ടി ഒരു തേന്‍ കട്ടയില്‍ കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
28
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 24:21
ആകയാല്‍ നീ എന്റെ ശേഷം എന്റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്റെ പേര്‍ എന്റെ പിതൃഭവനത്തില്‍ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില്‍ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.
1 ശമൂവേൽ 24:22
അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌല്‍ അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുര്‍ഗ്ഗത്തിലേക്കും പോയി.
1 ശമൂവേൽ 25:22
അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വെച്ചേച്ചാല്‍ ദൈവം ദാവീദിന്റെ ശത്രുക്കള്‍ക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.
2 ശമൂവേൽ 21:7
എന്നാല്‍ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍ യഹോവയുടെ നാമത്തില്‍ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്തിനെ ഒഴിച്ചു.
2 രാജാക്കന്മാർ 6:31
ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്നു അവന്റെ ഉടലിന്മേല്‍ ഇരുന്നാല്‍ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു അവന്‍ പറഞ്ഞു.
സങ്കീർത്തനങ്ങൾ 132:2-5
2
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.
3
അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍
4
ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
5
ഞാന്‍ എന്റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.
സഭാപ്രസംഗി 5:2-6
2
അതിവേഗത്തില്‍ ഒന്നും പറയരുതു; ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.
3
കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ടു സ്വപ്നവും വാക്കുപെരുപ്പംകൊണ്ടു ഭോഷന്റെ ജല്പനവും ജനിക്കുന്നു.
4
ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.
5
നേര്‍ന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലതു.
6
നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാല്‍ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയില്‍ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?
യെഹെസ്കേൽ 17:18
അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല്‍ അവന്‍ ഒഴിഞ്ഞുപോകയില്ല.
യെഹെസ്കേൽ 17:19
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന്‍ അവന്റെ തലമേല്‍ വരുത്തും.
മത്തായി 14:7
അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.
മത്തായി 14:9
രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;
മർക്കോസ് 6:23
എന്തു ചോദിച്ചാലും, രാജ്യത്തില്‍ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 23:12
നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.