క్రొవ్వు
ലേവ്യപുസ്തകം 4:8-10
8
പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നു നീക്കേണം.
9
മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.
10
സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേല്‍ അതു ദഹിപ്പിക്കേണം.
ലേവ്യപുസ്തകം 4:35-10
క్రొవ్వు
ലേവ്യപുസ്തകം 3:5
അഹരോന്റെ പുത്രന്മാര്‍ യാഗപീഠത്തില്‍ തീയുടെ മേലുള്ള വിറകിന്മേല്‍ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകം 6:20-30
20
അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതുഒരു ഇടങ്ങഴി നേരിയ മാവില്‍ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്‍പ്പിക്കേണം.
21
അതു എണ്ണ ചേര്‍ത്തു ചട്ടിയില്‍ ചുടേണം; അതു കുതിര്‍ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം.
22
അവന്റെ പുത്രന്മാരില്‍ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അര്‍പ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;
23
പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.
24
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
25
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാല്‍പാപയാഗത്തിന്റെ പ്രമാണമാവിതുഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയില്‍ അറുക്കേണം; അതു അതിവിശുദ്ധം.
26
പാപത്തിന്നുവേണ്ടി അതു അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.
27
അതിന്റെ മാംസം തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില്‍ തെറിച്ചാല്‍ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.
28
അതു വേവിച്ച മണ്‍പാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തില്‍ വേവിച്ചു എങ്കില്‍ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.
29
പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.
30
എന്നാല്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയില്‍ ഇട്ടു ചുട്ടുകളയേണം.
ప్రాయశ్చిత్తము
ലേവ്യപുസ്തകം 4:20
പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍ അതു അവരോടു ക്ഷമിക്കും.
സംഖ്യാപുസ്തകം 15:28
അബദ്ധവശാല്‍ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ പ്രായശ്ചിത്തകര്‍മ്മം അനുഷ്ഠിക്കേണം; എന്നാല്‍ അതു അവനോടു ക്ഷമിക്കപ്പെടും.