ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.
ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം.