യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
2
നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ആര്‍ക്കെങ്കിലും തന്റെ അംഗത്തില്‍ ശുക്ളസ്രവം ഉണ്ടായാല്‍ അവന്‍ സ്രവത്താല്‍ അശുദ്ധന്‍ ആകുന്നു.
3
അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതുഅവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
4
സ്രവക്കാരന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവന്‍ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
5
അവന്റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
6
സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേല്‍ ഇരിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.
7
സ്രവക്കാരന്റെ ദേഹം തൊടുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
8
സ്രവക്കാരന്‍ ശുദ്ധിയുള്ളവന്റെമേല്‍ തുപ്പിയാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
9
സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.
10
അവന്റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
11
സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈകഴുകാതെ ആരെ എങ്കിലും തൊട്ടാല്‍ അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
12
സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടെച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളം കൊണ്ടു കഴുകേണം.
13
സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധികരണത്തിന്നായി ഏഴുദിവസം എണ്ണീട്ടു വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തില്‍ കഴുകേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.
14
എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്തു സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ വന്നു അവയെ പുരോഹിതന്റെ പക്കല്‍ കൊടുക്കേണം.
15
പുരോഹിതന്‍ അവയില്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്നുവേണ്ടി യഹോവയുടെ സന്നിധിയില്‍ അവന്റെ സ്രവത്തിന്നു പ്രായശ്ചിത്തം കഴിക്കേണം.
16
ഒരുത്തന്നു ബീജം പോയാല്‍ അവന്‍ തന്റെ ദേഹം മുഴുവനും വെള്ളത്തില്‍ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.
17
ബീജം വീണസകലവസ്ത്രവും എല്ലാതോലും വെള്ളത്തില്‍ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.
18
പുരുഷനും സ്ത്രീയും തമ്മില്‍ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാല്‍ ഇരുവരും വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.
ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില്‍ എങ്കിലും പാവില്‍ എങ്കിലും ഊടയില്‍ എങ്കിലും തോല്‍കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.