ఆమె తన రక్తశుద్ధికొరకు ముప్పది మూడు దినములుండి తన రక్తశుద్ధి దినములు సంపూర్ణమగువరకు ఆమె పరిశుద్ధమైన దేనినైనను ముట్టకూడదు, పరిశుద్ధస్థలములో ప్రవేశింపకూడదు.
ലേവ്യപുസ്തകം 15:25-28
25
ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം.
26
രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.
27
അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം
28
രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും.
ഹഗ്ഗായി 2:13
എന്നാല്‍ ഹഗ്ഗായിശവത്താല്‍ അശുദ്ധനായ ഒരുത്തന്‍ അവയില്‍ ഒന്നു തൊടുന്നുവെങ്കില്‍ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നുഅതു അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.
ലൂക്കോസ് 2:22
മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍
ലൂക്കോസ് 2:23
കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ