పర్వతములలో
ഇയ്യോബ് 29:6
അന്നു ഞാന്‍ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
യെശയ്യാവ് 55:12
നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുന്‍ പില്‍ പൊട്ടി ആര്‍‍ക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും
യെശയ്യാവ് 55:13
മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്‍ തു മുളെക്കും; അതു യഹോവേക്കു ഒരു കീര്‍‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും
ആമോസ് 9:13
ഉഴുന്നവന്‍ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവന്‍ വിതെക്കുന്നവനെയും തുടര്‍ന്നെത്തുകയും പര്‍വ്വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകള്‍ വരും എന്നു യഹോവയുടെ അരുളപ്പാടു.
ആമോസ് 9:14
അപ്പോള്‍ ഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
నదు లన్నిటిలో
യെശയ്യാവ് 30:25
മഹാസംഹാരദിവസത്തില്‍ ഗോപുരങ്ങള്‍ വീഴുമ്പോള്‍, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
യെശയ്യാവ് 35:6
അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.
യെശയ്യാവ് 41:17
എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാല്‍ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്കും ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.
യെശയ്യാവ് 41:18
ഞാന്‍ പാഴ്മലകളില്‍ നദികളെയും താഴ്വരകളുടെ നടുവില്‍ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന്‍ നീര്‍പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
and a
സങ്കീർത്തനങ്ങൾ 46:4
ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
യെഹെസ്കേൽ 47:1-12
1
അവന്‍ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കല്‍ മടക്കിക്കൊണ്ടുവന്നപ്പോള്‍ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
2
അവന്‍ വടക്കോട്ടുള്ള ഗോപുരത്തില്‍കൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍കൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ കണ്ടു.
3
ആ പുരുഷന്‍ കയ്യില്‍ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
4
അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
5
അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.
6
അവന്‍ എന്നോടുമനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
7
ഞാന്‍ മടങ്ങിച്ചെന്നപ്പോള്‍ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നിലക്കുന്നതു കണ്ടു.
8
അപ്പോള്‍ അവന്‍ എന്നോടു അരുളിച്ചെയ്തതുഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില്‍ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില്‍ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
9
എന്നാല്‍ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടു സകലവും ജീവിക്കും.
10
അതിന്റെ കരയില്‍ ഏന്‍ -ഗതി മുതല്‍ ഏന്‍ -എഗ്ളയീംവരെ മീന്‍ പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
11
എന്നാല്‍ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
12
നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
സെഖര്യാവ് 14:8
അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
വെളിപ്പാട് 22:1
വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.
വെളിപ്പാട് 22:2
നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
లోయను
സംഖ്യാപുസ്തകം 25:1
യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
മീഖാ 6:5
എന്റെ ജനമേ നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ് രാജാവായ ബാലാക്‍ ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതല്‍ ഗില്ഗാല്‍വരെ സംഭവിച്ചതും ഔര്‍ക്കുംക.