లోయలో
യോവേൽ 3:2
കാലത്തിലും ഞാന്‍ സകലജാതികളെയും കൂട്ടി യഹോശാഫാത്ത് താഴ്വരയില്‍ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേല്‍ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.
യോവേൽ 3:14
വിധിയുടെ താഴ്വരയില്‍ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയില്‍ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.
2 ദിനവൃത്താന്തം 20:26
നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവേക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.
യെഹെസ്കേൽ 39:11
അന്നു ഞാന്‍ ഗോഗിന്നു യിസ്രായേലില്‍ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിന്നു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നേ; വഴിപോക്കര്‍ക്കും അതു വഴിമുടക്കമായ്തീരും; അവിടെ അവര്‍ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കം ചെയ്യും; അവര്‍ അതിന്നു ഹാമോന്‍ -ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേര്‍ വിളിക്കും.
സെഖര്യാവ് 14:4
അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 2:8
എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
സങ്കീർത്തനങ്ങൾ 2:9
ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
സങ്കീർത്തനങ്ങൾ 7:6
യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
സങ്കീർത്തനങ്ങൾ 76:8
സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
സങ്കീർത്തനങ്ങൾ 76:9
ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
സങ്കീർത്തനങ്ങൾ 96:13
യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
സങ്കീർത്തനങ്ങൾ 98:9
അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
സങ്കീർത്തനങ്ങൾ 110:5
നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
സങ്കീർത്തനങ്ങൾ 110:6
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
യെശയ്യാവ് 2:4
അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
യെശയ്യാവ് 3:13
യഹോവ വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നിലക്കുന്നു.
യെഹെസ്കേൽ 30:3
നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നേ ആയിരിക്കും.
മീഖാ 4:3
അവന്‍ അനേകജാതികളുടെ ഇടയില്‍ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരെ വാള്‍ ഔങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
വെളിപ്പാട് 19:11
അവന്റെ കണ്ണു അഗ്നിജ്വാല, തലയില്‍ അനേകം രാജമുടികള്‍; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ.