కఱ్ఱులు
യെശയ്യാവ് 2:4
അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
മീഖാ 4:3
അവന്‍ അനേകജാതികളുടെ ഇടയില്‍ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരെ വാള്‍ ഔങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
ലൂക്കോസ് 22:36
അവന്‍ അവരോടുഎന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.
let
2 ദിനവൃത്താന്തം 25:8
നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
സെഖര്യാവ് 12:8
അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.