మరచియున్నారు;
ഹോശേയ 13:6
അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
ആവർത്തനം 32:18
നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.
സങ്കീർത്തനങ്ങൾ 106:21
മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
യെശയ്യാവ് 17:10
നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഔര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയില്‍ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
യിരെമ്യാവു 2:32
ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു മണവാട്ടി തന്റെ അരക്കച്ചയും മറക്കുമോ? എന്നാല്‍ എന്റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.
യിരെമ്യാവു 3:21
യിസ്രായേല്‍മക്കള്‍ വളഞ്ഞ വഴികളില്‍ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാല്‍ അവര്‍ മൊട്ടക്കുന്നുകളിന്മേല്‍ കരഞ്ഞു യാചിക്കുന്നതു കേള്‍ക്കുന്നു!
യിരെമ്യാവു 23:27
సృష్టికర్తను
യെശയ്യാവ് 29:23
എന്നാല്‍ അവന്‍ , അവന്റെ മക്കള്‍ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
യെശയ്യാവ് 43:21
ഞാന്‍ എനിക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
എഫെസ്യർ 2:10
നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
నగరులను కట్టించుకొని
1 രാജാക്കന്മാർ 12:31
അവന്‍ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വ്വജനത്തില്‍നിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
1 രാജാക്കന്മാർ 16:31
നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളില്‍ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.
యూదావారు
2 ദിനവൃത്താന്തം 26:10
അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാല്‍ അവന്നു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
2 ദിനവൃത്താന്തം 27:4
അവന്‍ യെഹൂദാമലനാട്ടില്‍ പട്ടണങ്ങളും വനങ്ങളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
യെശയ്യാവ് 22:8-11
8
അവന്‍ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്‍ഗ്ഗത്തെ നോക്കി,
9
ദാവീദിന്‍ നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,
10
യെരൂശലേമിലെ വീടുകള്‍ എണ്ണി, മതില്‍ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.
11
പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.
నేను వారి పట్టణములను అగ్నిచే తగులబెట్టెదను
2 രാജാക്കന്മാർ 18:13
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ പതിന്നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു.
യെശയ്യാവ് 42:13
യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.
യെശയ്യാവ് 42:25
അതുകൊണ്ടു അവന്‍ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല്‍ പകര്‍ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.
യിരെമ്യാവു 17:27
ആമോസ് 1:4
ഞാന്‍ ഹസായേല്‍ഗൃഹത്തില്‍ ഒരു തീ അയക്കും; അതു ബെന്‍ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ആമോസ് 1:10
ഞാന്‍ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
ആമോസ് 1:12
ഞാന്‍ തേമാനില്‍ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
ആമോസ് 1:14
ഞാന്‍ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
ആമോസ് 2:5
ഞാന്‍ യെഹൂദയില്‍ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.