మింగివేసినను
ഹോശേയ 8:7
അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
2 രാജാക്കന്മാർ 13:3-7
3
ആകയാല്‍ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെന്‍ -ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
4
എന്നാല്‍ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
5
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര്‍ അരാമ്യരുടെ അധികാരത്തില്‍നിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്‍മക്കള്‍ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില്‍ വസിപ്പാന്‍ സംഗതിവന്നു.
6
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവര്‍ വിട്ടുമാറാതെ അവയില്‍ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്‍യ്യയില്‍ നീക്കം വന്നില്ല.
7
അവന്‍ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
2 രാജാക്കന്മാർ 13:22-7
2 രാജാക്കന്മാർ 15:19
അശ്ശൂര്‍ രാജാവായ പൂല്‍ ദേശത്തെ ആക്രമിച്ചു; പൂല്‍ തന്നെ സഹായിക്കേണ്ടതിന്നും രാജത്വം തനിക്കു ഉറക്കേണ്ടതിന്നുമായി മെനഹേം അവന്നു ആയിരം താലന്തു വെള്ളികൊടുത്തു.
സദൃശ്യവാക്യങ്ങൾ 23:35
അവര്‍ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
യെശയ്യാവ് 42:22-25
22
എന്നാല്‍ ഇതു മോഷ്ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില്‍ കുടുങ്ങിയും കാരാഗൃഹങ്ങളില്‍ അടെക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.
23
നിങ്ങളില്‍ ആര്‍ അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആര്‍ ശ്രദ്ധിച്ചു കേള്‍ക്കും?
24
യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും ഏല്പിച്ചുകൊടുത്തവന്‍ ആര്‍? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളില്‍ നടപ്പാന്‍ അവര്‍ക്കും മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവര്‍ അനുസരിച്ചിട്ടുമില്ല.
25
അതുകൊണ്ടു അവന്‍ തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല്‍ പകര്‍ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.
യെശയ്യാവ് 57:1
നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല