യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താല്‍ ഇടറിവീഴും; യെഹൂദയും അവരോടുകൂടെ ഇടറിവീഴും.
അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാര്‍ ഒക്കെയും വീണിരിക്കുന്നു; അവരുടെ ഇടയില്‍ എന്നോടു അപേക്ഷിക്കുന്നവന്‍ ആരുമില്ല.
കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തില്‍ മഴ പെയ്യിക്കയും മറ്റെ പട്ടണത്തില്‍ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തില്‍ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.
8
രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
9
ഞാന്‍ നിങ്ങളെ വെണ്‍കതിര്‍കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന്‍ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
10
മിസ്രയീമില്‍ എന്നപ്പോലെ ഞാന്‍ മഹാമാരി നിങ്ങളടെ ഇടയില്‍ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാള്‍കൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന്‍ നിങ്ങളുടെ മൂക്കില്‍ കയറുമാറാക്കി; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
11
ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
12
അതുകൊണ്ടു യിസ്രായേലേ, ഞാന്‍ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന്‍ ഇതു നിന്നോടു ചെയ്‍വാന്‍ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക.
13
പര്‍വ്വതങ്ങളെ നിര്‍മ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.