నేనెరుగుదును
ആമോസ് 3:2
ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില്‍ സന്ദര്‍ശിക്കും.
എബ്രായർ 4:13
അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്‍യ്യമുള്ളതു.
വെളിപ്പാട് 3:15
ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
ఎఫ్రాయిము
ഹോശേയ 5:9
ശിക്ഷാദിവസത്തില്‍ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളതു ഞാന്‍ യിസ്രായേല്‍ ഗോത്രങ്ങളുടെ ഇടയില്‍ അറിയിച്ചിരിക്കുന്നു.
ഹോശേയ 5:11
എഫ്രയീമിന്നു മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ടു അവന്‍ പീഡിതനും വ്യവഹാരത്തില്‍ തോറ്റവനും ആയിരിക്കുന്നു.
ഹോശേയ 5:13
എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരില്‍ചെന്നു യുദ്ധതല്പരനായ രാജാവിന്റെ അടുക്കല്‍ ആളയച്ചു; എങ്കിലും നിങ്ങളെ സൌഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവന്നു കഴിഞ്ഞില്ല.
ഹോശേയ 6:4
എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
ഹോശേയ 8:11
എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.
ഹോശേയ 12:1
എഫ്രയീം കാറ്റില്‍ ഇഷ്ടപ്പെട്ടു കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷകും ശൂന്യവും വര്‍ദ്ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്‍യ്യരോടു ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്കു എണ്ണ കൊടുത്തയക്കുന്നു.
ഹോശേയ 13:1
എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
ആദിപുസ്തകം 48:19
എന്നാല്‍ അവന്റെ അപ്പന്‍ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ദ്ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
ആദിപുസ്തകം 48:20
അങ്ങനെ അവന്‍ അന്നു അവരെ അനുഗ്രഹിച്ചുദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍ നിന്റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
ആവർത്തനം 33:17
അവന്റെ കടിഞ്ഞൂല്‍കൂറ്റന്‍ അവന്റെ പ്രതാപം; അവന്റെ കൊമ്പുകള്‍ കാട്ടുപോത്തിന്റെ കൊമ്പുകള്‍; അവയാല്‍ അവന്‍ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഔടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
യെശയ്യാവ് 7:5
നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതില്‍ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.
യെശയ്യാവ് 7:8
അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.
യെശയ്യാവ് 7:9
എഫ്രയീമിന്നു തല ശമര്‍യ്യ; ശമര്‍യ്യെക്കു തല രെമല്യാവിന്റെ മകന്‍ ; നിങ്ങള്‍ക്കു വിശ്വാസം ഇല്ലെങ്കില്‍ സ്ഥിരവാസവുമില്ല.
യെശയ്യാവ് 7:17
യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാള്‍മുതല്‍ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂര്‍രാജാവിനെ തന്നേ.
నీవు
ഹോശേയ 4:17
എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
ഹോശേയ 4:18
മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര്‍ ലജ്ജയില്‍ അത്യന്തം ഇഷ്ടപ്പെടുന്നു.
1 രാജാക്കന്മാർ 12:26-33
26
എന്നാല്‍ യൊരോബെയാം തന്റെ മനസ്സില്‍രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
27
ഈ ജനം യെരൂശലേമില്‍ യഹോവയുടെ ആലയത്തില്‍ യാഗം കഴിപ്പാന്‍ ചെന്നാല്‍ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
28
ആകയാല്‍ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളകൂട്ടിയെ ഉണ്ടാക്കി; നിങ്ങള്‍ യെരൂശലേമില്‍ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
29
അവന്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30
ഈ കാര്യം പാപഹേതുവായിത്തീര്‍ന്നു; ജനം ഒന്നിന്റെ മുമ്പില്‍ നമസ്കരിപ്പാന്‍ ദാന്‍ വരെ ചെന്നു.
31
അവന്‍ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വ്വജനത്തില്‍നിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
32
യെഹൂദയില്‍ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കല്‍ ചെന്നു; താന്‍ ഉണ്ടാക്കിയ കാളകൂട്ടികള്‍ക്കു യാഗം കഴിക്കേണ്ടതിന്നു അവന്‍ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താന്‍ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന്‍ ബേഥേലില്‍ ആക്കി.
33
അവന്‍ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താന്‍ ബേഥേലില്‍ ഉണ്ടാക്കിയ യാഗപീഠത്തിങ്കല്‍ ചെന്നു യിസ്രായേല്‍മക്കള്‍ക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.
1 രാജാക്കന്മാർ 14:14-16
14
യഹോവ തനിക്കു യിസ്രായേലില്‍ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന്‍ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാല്‍ ഇപ്പോള്‍ തന്നേ എന്തു?
15
യിസ്രായേല്‍ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഔട വെള്ളത്തില്‍ ആടുന്നതുപോലെ അവര്‍ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാര്‍ക്കും താന്‍ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
16
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
യെഹെസ്കേൽ 23:5-21
5
എന്നാല്‍ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
6
അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്‍യ്യജാരന്മാരെ മോഹിച്ചു.
7
അശ്ശൂര്‍യ്യശ്രേഷ്ഠന്മാരായവരോടു ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ചു, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകലവിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.
8
മിസ്രയീമില്‍നിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൌവനത്തില്‍ അവളോടുകൂടെ ശയിച്ചു, അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേല്‍ ചൊരിഞ്ഞു.
9
അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കയ്യില്‍, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്‍യ്യരുടെ കയ്യില്‍തന്നേ, ഏല്പിച്ചു.
10
അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.
11
എന്നാല്‍ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തില്‍ അവളെക്കാളും തന്റെ വേശ്യാവൃത്തിയില്‍ സഹോദരിയുടെ വേശ്യവൃത്തിയെക്കാളും അധികം വഷളത്വം പ്രവര്‍ത്തിച്ചു.
12
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഔടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായ സമീപസ്ഥരായ അശ്ശൂര്‍യ്യരെ മോഹിച്ചു,
13
അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയില്‍ തന്നേ നടന്നു.
14
അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ടു എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
15
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേല്‍ക്കാരുടെ രൂപത്തില്‍ അരെക്കു കച്ചകെട്ടി തലയില്‍ തലപ്പാവു ചുറ്റി കാഴ്ചെക്കു ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെ തന്നേ ചുവരിന്മേല്‍ വരെച്ചിരിക്കുന്നതു അവള്‍ കണ്ടു.
16
കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു.
17
അങ്ങനെ ബാബേല്‍ക്കാര്‍ പ്രേമശയനത്തിന്നായി അവളുടെ അടുക്കല്‍ വന്നു പരസംഗംകൊണ്ടു അവളെ മലിനയാക്കി; അവള്‍ അവരാല്‍ മലിനയായ്തീര്‍ന്നു; പിന്നെ അവള്‍ക്കു അവരോടു വെറുപ്പുതോന്നി.
18
ഇങ്ങനെ അവള്‍ തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോള്‍ എനിക്കു അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19
എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവെച്ചു പരസംഗം ചെയ്ത തന്റെ യൌവനകാലം ഔര്‍ത്തു പരസംഗം വര്‍ദ്ധിപ്പിച്ചു.
20
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള്‍ മോഹിച്ചു.
21
ഇങ്ങനെ നിന്റെ യൌവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്റെ കുജാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൌവനത്തിലെ ദുഷ്കര്‍മ്മം നീ തിരിഞ്ഞുനോക്കി.