അവിടെ നിന്നു ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍താഴ്വരയെയും കൊടുക്കും അവള്‍ അവിടെ അവളുടെ യൌവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.
നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചു പറയേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു മരുഭൂമിയില്‍, വിതെക്കാത്ത ദേശത്തു തന്നേ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൌവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഔര്‍ക്കുംന്നു.
എന്നാല്‍ ഞാന്‍ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോള്‍ നീ രക്തത്തില്‍ കിടന്നുരുളുന്നതു കണ്ടു നിന്നോടുനീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തില്‍ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാന്‍ നിന്നോടു കല്പിച്ചു.
ഹെരോദാവിന്റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു“മിസ്രയീമില്‍ നിന്നു ഞാന്‍ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവു പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.