ఆ మనుష్యుడు
ദാനീയേൽ 8:16
ഗബ്രീയേലേ, ഇവന്നു ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാന്‍ കേട്ടു.
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
ലൂക്കോസ് 1:19
ദൂതന്‍ അവനോടുഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
to fly
സങ്കീർത്തനങ്ങൾ 103:20
യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
സങ്കീർത്തനങ്ങൾ 104:4
അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
യെശയ്യാവ് 6:2
സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഔരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു.
യെഹെസ്കേൽ 1:11
ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള്‍ മേല്‍ഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മില്‍ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറെച്ചും ഇരുന്നു.
യെഹെസ്കേൽ 1:14
ജീവികള്‍ മിന്നല്‍പോലെ അങ്ങോട്ടും ഇങ്ങോട്ടും ഔടിക്കൊണ്ടിരുന്നു.
എബ്രായർ 1:7
“അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
ముట్టెను
ദാനീയേൽ 8:18
അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവന്‍ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി.
ദാനീയേൽ 10:10
എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.
ദാനീയേൽ 10:16
അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
ദാനീയേൽ 10:18
അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി
യെശയ്യാവ് 6:6
അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്റെ അടുക്കല്‍ പറന്നുവന്നു,
യെശയ്യാവ് 6:7
അതു എന്റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 12:7
പെട്ടെന്നു കര്‍ത്താവിന്റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടിവേഗം എഴുന്നേല്‍ക്ക എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; ഉടനെ അവന്റെ ചങ്ങല കൈമേല്‍ നിന്നു വീണു പോയി.
എബ്രായർ 1:14
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
సమయమున
1 രാജാക്കന്മാർ 18:36
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
എസ്രാ 9:5
സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
മത്തായി 27:46
ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 3:1
ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്‍
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:3
അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:9
പിറ്റെന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി.