ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്‍ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
31
ഒരുത്തന്‍ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന്‍ ഈ ആലയത്തില്‍ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്‍
32
നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു പ്രവര്‍ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
33
നിന്റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയകനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്നോടു പ്രാര്‍്ത്ഥിക്കയും യാചിക്കയും ചെയ്താല്‍
34
നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.
35
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താല്‍
36
നീ സ്വര്‍ഗ്ഗത്തില്‍ കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അ:വര്‍ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
37
ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാല്‍ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാല്‍ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല്‍ യാതൊരുത്തനെങ്കിലും
38
നിന്റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന്‍ താന്താന്റെ മന:പീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലര്‍ത്തുകയും ചെയ്താല്‍
39
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ കേട്ടു ക്ഷമിക്കയും
ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേള്‍ക്കേണമേ; നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേള്‍ക്കേണമേ; കേട്ടുക്ഷമിക്കേണമേ.
നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.
26
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താല്‍,
27
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ.
28
ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാല്‍, അവരുടെ ശത്രുക്കള്‍ അവരുടെ പട്ടണങ്ങളുള്ള ദേശത്തില്‍ അവരെ നിരോധിച്ചാല്‍, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല്‍,
29
യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന്‍ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആയലത്തിങ്കലേക്കു തിരിഞ്ഞു കൈ മലര്‍ത്തുകയും ചെയ്താല്‍,
30
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു ക്ഷമിക്കയും
എന്നാല്‍ അവ ദേശത്തിലെ സസ്യം തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.
യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ
10
നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍ജ്ജന പ്രദേശവും ആയിത്തീര്‍ന്നിരിക്കുന്നു
11
ഞങ്ങളുടെ പിതാക്കന്മാര്‍ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ്തീര്‍ന്നു; ഞങ്ങള്‍ക്കു മനോഹരമായിരുന്നതൊക്കെയും ശൂന്‍ യമായി കിടക്കുന്നു
12
യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?
ഞങ്ങളുടെ പൂര്‍വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില്‍ ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
9
ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
10
അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
ദേശത്തിന്റെ പടിവാതിലുകളില്‍ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചുഎങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.
ഞാന്‍ നിന്നെ ഈ ജനത്തിന്നു ഉറപ്പുള്ള താമ്രഭിത്തിയാക്കിവേക്കും; അവര്‍ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന്‍ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.
എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.
എങ്കിലും ഞാന്‍ എന്റെ കൈ പിന്‍ വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.
അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍ ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നതു.
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇപ്പോള്‍ ഞാന്‍ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേല്‍ഗൃഹത്തോടൊക്കെയും കരുണ ചെയ്തു എന്റെ വിശുദ്ധനാമംനിമിത്തം തീക്ഷണത കാണിക്കും.
എന്റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളില്‍ അല്ല, നിന്റെ മഹാകരുണയില്‍ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയില്‍ ബോധിപ്പിക്കുന്നു.
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്റെ നാമം
17
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍നിമിത്തം മടങ്ങിവരേണമേ
18
നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്‍ ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു
19
ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു